വയനാട്: ചെതലയം സ്വദേശിയുടെ സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം കൂട്ടാളി കണ്ണംചാലിൽ വീട്ടിൽ ഇ.കെ. നിതിൻ (29) ആണ് അറസ്റ്റിലായത്.
മൂലങ്കാവ് ഗ്ലോബൽ ഗ്രാനൈറ്റ് ഇൻഫ്രാ എന്ന സ്ഥാപനത്തിന് മുൻവശം പാർക്ക് ചെയ്‌തിരുന്ന KL 73 E 0316 നമ്പർ സ്‌കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് ബത്തേരി പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം കോഴിക്കോട് ജില്ലയിലുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പാളയത്ത് വെച്ചാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. ഇയാൾ മുൻപ് കോഴിക്കോട് ടൗൺ പോലീസ് സ്‌റ്റേഷനിൽ മോഷണ, കവർച്ചാ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.