തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്.ചൊവ്വാഴ്ച പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം. ഷിജുവിന് ഒപ്പമുണ്ടായിരുന്നവർ ചിതറി ഓടുകയായിരുന്നു. അവർ വന്ന് വനപാലകരെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. മരിച്ച ഷിജോയുടെ മൃതദേഹം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ, യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വനംവകുപ്പിന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.