വടകര: പുത്തൂരിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. തിരുരങ്ങാടി സ്വദേശി പെരുവള്ളൂര്‍ പറമ്പില്‍പീടിക കൊടമ്പാട്ടില്‍ ഫായിസ് (27) ആണ് പിടിയിലായത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പുത്തൂര്‍ രോഷ്‌നി ക്വാര്‍ട്ടേഴ്‌സില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 2.95 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും പിടിച്ചെടുത്തു.
വടകര റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷൈലേഷിന്റെ നേതൃത്വ ത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ജയപ്രസാദ് സി കെ, പ്രിവന്റീവ് ഓഫീസര്‍ ഗണേഷ് കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീത് എം.പി, സച്ചിന്‍ കെ.എം അജ്മല്‍, ശ്രീജില എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.