കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു തുടങ്ങി. പവന് 4840 രൂപയുടെ വർദ്ധനവാണ് ഒറ്റയടിക്ക് ഇന്ന് ഉണ്ടായത്. ഗ്രാമിന് 605 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില 14715 രൂപയായും പവന്‍ വില 1,17,720 രൂപയായും വര്‍ധിച്ചു.
സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് ഉയരം ജനുവരി 29 നായിരുന്നു രേഖപ്പെടുത്തിയത്. അന്ന് 1.31 ലക്ഷം കടന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. എന്നാൽ തുടർച്ചയായി അഞ്ചു ദിവസ്സം സ്വർണ വില ഇരുപത്തിനായിരത്തിനടുത്തു കുറഞ്ഞിരുന്നു.
22 കാരറ്റ് സ്വര്‍ണം വില കുതിക്കുമ്പോള്‍ ആഭരണം വാങ്ങാന്‍ പലരും ആശ്രയിക്കുന്നത് 18 മുതല്‍ താഴോട്ടുള്ള പരിശുദ്ധിയിലെ സ്വര്‍ണമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12090 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 96720 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമായിട്ടുണ്ട്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6070 രൂപയും പവന് 48560 രൂപയുമായി. വെള്ളിയുടെ വിലയില്‍ വന്‍ കുതിപ്പാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 320 രൂപയും പത്ത് ഗ്രാമിന് 3200 രൂപയുമായി.