മലപ്പുറം പൊന്നാനി കുണ്ടക്കടവ് ജംഗ്ഷനിൽ തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പ്രദേശവാസികളും വഴിയാത്രക്കാരും ഭീതിയിലാണ്. കുണ്ടക്കടവിൽ കുറച്ചു നാളായി പരാതി തുടരുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷം. പുലർച്ചെ കുട്ടികൾക്ക് മദ്റസയിൽ പോകണമെങ്കിൽ രക്ഷിതാക്കൾ കൂടെ വേണം.
വഴിയാത്രക്കാരും ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി സക്കീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ മഷ്ഹൂദ് എന്നിവർ ആശുപത്രി സന്ദർശിച്ചു.
പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ജനപ്രതിനിധികൾ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.