കോഴിക്കോട്: പ്രായപൂർത്തിയാവാത്ത വിദ്യാർഥിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസിൽ ബഷീർ (50) അറസ്റ്റിൽ.
കോഴിക്കോട് നഗരത്തിലെ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെ കോഴിക്കോട് ബീച്ചിൽ വെച്ച് പരിചയപ്പെട്ട പ്രതി പഴയ ബൈക്ക് കാണിച്ചുതരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സമീപത്തെ അപ്പാർട്ട്മെന്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
ട്യൂഷൻ ക്ലാസിൽ എത്തിയ കുട്ടി അധ്യാ പികയോട് വിവരം പറയുകയായിരുന്നു. ടീച്ചർ രക്ഷിതാക്കളെ വിവരമറിയിച്ചതി നെ തുടർന്ന് വിദ്യാർഥിയുടെ പരാതിയി ൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെ യ്തു. കോഴിക്കോട് ബീച്ചിൽ വെച്ചാണ് പ്രതി പിടിയിലായത്. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ്, അസി. സബ് ഇൻസ്പെക്ടർ സജീവൻ എന്നിവ ൪ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടു ക്കുകയായിരുന്നു. കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു.