മാങ്കാവ്: ആഴ്ചവട്ടത്ത് ലാഡർ ഫ്ലാറ്റിന് മുൻവശത്തുള്ളകെട്ടിടത്തിലാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 6:30 നാണ് അപകടം ഉണ്ടായത്.
ആഴ്ചവട്ടം മീചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി തീ അണച്ചു.തുടർന്നു നടത്തിയ പരിശോധനയിൽ റൂമിനകത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽകാണപ്പെട്ടു.സന്തോഷ് എന്ന ആളാണ് മരണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
അപകടകാരണം വ്യക്തമല്ല.ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാക്കാൻ ആകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.