കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്തെ കെ.പി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ അയൽവാസിയായ സീമയ്ക്കൊപ്പം വിജയൻ പറശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. രാത്രി 9 മണിയോടെ സീമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട വിജയന് വേണ്ടിയുള്ള തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.