കോഴിക്കോട്: സ്വകാര്യ ബസ്സില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
ബസ്സിൽവെച്ച് ദീപക്ക് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഷിംജിത മുസ്തഫ വീഡിയോ ചിത്രീകരിച്ചിരുന്നു. ഈ സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ വിട്ടുകിട്ടാനാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ദീപക്കിന്റെ മരണത്തെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്.