ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍

Feb. 5, 2026, 3:19 p.m.

മുംബൈ: ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ഡിഎന്‍എ പരിശോധനയിലാണ് പിതാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 20കാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. കേസില്‍ 17കാരനായ യുവാവ് ഉള്‍പ്പടെ 17 പുരുഷന്‍മാരുടെ ഡിഎന്‍എ സാംപിളുകളാണ് മുംബൈ പൊലീസ് ശേഖരിച്ചത്. ഒടുവില്‍ വെറുതേ പിതാവിന്‍റെ സാംപിളും ശേഖരിച്ചു. ഇതാണ് കേസില്‍ നിര്‍ണായകമായതും യഥാര്‍ഥ പ്രതിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചതും. 

സെപ്റ്റംബറില്‍ പെണ്‍കുട്ടി മുത്തശ്ശിയുടെ അടുത്തെത്തി ആംഗ്യ ഭാഷയിലൂടെ  തന്‍റെ വയറ്റിനുള്ളില്‍ എന്തോ ജീവിയുണ്ടെന്നും അത് മുരളുന്നത് പോലെ തോന്നുന്നുവെന്നും അറിയിച്ചു. ആകെ അസ്വസ്ഥതയാണെന്നും വെളിപ്പെടുത്തിയതോടെ മുത്തശ്ശി കൊച്ചുമകളുമായി ആശുപത്രിയിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കണ്ടുവെങ്കിലും കുട്ടിക്ക് സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കാത്തതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടിലായി. ഇതോടെ കുട്ടിയുടെ പിതാവിനെ പൊലീസ് വിളിപ്പിച്ച് വിവരം അന്വേഷിച്ചു. മകള്‍ ലൈംഗിക  പീഡനത്തിന് ഇരയായതായി തനിക്ക് അറിയില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. പരാതി ഇല്ലെന്നും ഇയാള്‍ പൊലീസിനെ ധരിപ്പിച്ചു. 

എന്നാല്‍ പെണ്‍കുട്ടിക്ക് സമയമെടുത്ത് കൗണ്‍സിലിങ് നല്‍കിയതോടെ പരാതിപ്പെടാന്‍ തയാറായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 17കാരനുള്‍പ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും സംശയം തോന്നിയ പിതാവുള്‍പ്പടെ 17 പേരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ഗര്‍ഭത്തിന്‍റെ ഉത്തരവാദിയെ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിതാവ് കേസ് നല്‍കാന്‍ കൂട്ടാക്കാതിരുന്നതും വിവരങ്ങള്‍ നിഷേധിച്ചതും സംശയം ജനിപ്പിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.


MORE LATEST NEWSES
  • സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം ഫൈനലിൽ
  • ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
  • ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.
  • 2.5 കോടി ആധാർ നമ്പറുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കി
  • പാലക്കാട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
  • ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയില്‍
  • മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്‌സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം
  • ലഹരിക്കെതിരെ സാമൂഹിക സന്ദേശം ഉയർത്തിപ്പിടിച്ച്‌ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു
  • കണ്ണൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ച നിലയിൽ
  • ദോഹയിൽ കാറപകടത്തിൽ പെരുമണ്ണ സ്വദേശി മരിച്ചു
  • ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം
  • കെട്ടിടത്തിന് തീ പിടിച്ചു; പുരുഷമൃതദേഹം കത്തികരിഞ്ഞനിലയിൽ
  • പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം; ക​ക്കാ​ട് സ്വ​ദേ​ശി അറസ്റ്റിൽ
  • കണ്ണൂര്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍.
  • വഖഫ് ബോർഡ്‌ പുനഃ സംഘടിപ്പിച്ചു; അഡ്വ.എം.കെ സക്കീർ വീണ്ടും ചെയർമാൻ,
  • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 47 വര്‍ഷം കഠിനതടവിനും പിഴയും
  • സമസ്‌ത ശതാബ്‌ദി മഹാസമ്മേളനത്തിന് കുണിയയിൽ പ്രൗഢത്തുടക്കം
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പൊന്നാനി കുണ്ടക്കടവില്‍ തെരുവുനായ ശല്യം രൂക്ഷം: പ്രദേശവാസികള്‍ ഭീതിയില്‍
  • കാലാവധി കഴിഞ്ഞ മരുന്ന് നൽകി: രണ്ടു കുട്ടികൾ നിരീക്ഷണത്തിൽ.
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • കാഠ്‌മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി
  • തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
  • വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
  • കണ്ണൂർ തളിപ്പറമ്പിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികക്ക് മുന്നിൽ ഗേറ്റ് അടച്ചു
  • വയനാട് ബൈപാസ് ഡപിആർ നടപടി ത്വരിതപ്പെടുത്തണം;ആക്ഷൻ കമ്മിറ്റി
  • ശബരിമല നെയ്‌ക്കൊള്ളയില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
  • തിരൂരങ്ങാടിയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു;അനധികൃത കച്ചവടക്കാരില്‍ നിന്നും 1.5 ലക്ഷം പിഴ ഈടാക്കി
  • സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
  • സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ച് സപ്ലൈകോ
  • ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്
  • ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല
  • വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു;വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • സ്വർണവിലയിൽ വീണ്ടും വർധന
  • വടകരയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.
  • ജനവാസമേഖലയിൽ പുലിയെയും രണ്ടു മക്കളെയും കണ്ടതായി പ്രദേശവാസികൾ
  • മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി
  • ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
  • സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
  • തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
  • മുംബൈയിലെ യാത്രാ വിമാനങ്ങൾ കൂട്ടിയിടിച്ചു.