കോഴിക്കോട്: ഒൻപതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം സ്വദേശി ബാബുരാജ് ആണ് പോലീസിന്റെ പിടിയിലായത്.
സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം വെളിപ്പെടുത്തിയത്. അധ്യാപകർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ബാബുരാജ് പ്രാദേശികതലത്തിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
: