ഈങ്ങാപ്പുഴ : അണ്ടോണ UP സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി ഉപജില്ലാ യൂ.പി സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ ഈങ്ങാപ്പുഴ വിജയികളായി. ഫൈനലിൽ AMUP സ്കൂൾ വെളിമണ്ണയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എംജിഎം വിജയികളായത്.
ടൂർണമെന്റിലെ മികച്ച പ്ലേയർ ആയി എംജിഎം ലെ ഏഴാം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഹുബാവിനെ തിരഞ്ഞെടുത്തു.
വിജയിച്ച കുട്ടികളെ അധ്യാപകരും PTA യും ചേർന്ന് അഭിനന്ദിച്ചു.