തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരിക്കേറ്റു.ഫാരിഷ ബീവി എന്ന അറ്റന്‍ഡറാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഓക്‌സിജന്‍ സിലണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
പൊട്ടിത്തെറിച്ച ഫ്ലോമീറ്ററിലെ ഗ്ലാസ് ഭാഗം നെറ്റിയില്‍ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ഫാരിഷ ബീവിയെ ട്രോമ ഐസിയുവിലേക്ക് മാറ്റി. നെറ്റിയിലേറ്റ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
സംഭവത്തിന്റെ കാരണം വ്യക്തമാക്കാന്‍ ആന്തരിക അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.