തിരുവനന്തപുരം:കിളിമാനൂരിൽ യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടി മാറ്റിയതായി പരാതി. പരിക്കേറ്റ സിന്ധു(43)നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമ്മാവൻ മണിക്കുട്ടൻ (60)നായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. സിന്ധുവിൻ്റെ വലത് കൈ അറ്റനിലയിലാണ്. സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് അമ്മാവനും സിന്ധുവും തമ്മിൽ വാക്ക് തർക്കമുണ്ടായത്.
പിന്നീട് മണിക്കുട്ടൻ സിന്ധുവിന്റെ കൈക്ക് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ അയൽവീട്ടിലേക്ക് ഓടിക്കയറിയ സിന്ധുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വെഞ്ഞാറംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം സിന്ധുവിനെ പ്രവേശിപ്പിച്ചത്.പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.