മാങ്കാവ്: തമിഴ്നാട് സ്വദേശി
മോഹൻ രാജ്(17)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മാങ്കാവ് ലുലുമാളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിലാണ് ഇന്ന് രാവിലെ മോഹൻരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും മീചന്തയിൽ നിന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും എത്തി മൃതദേഹം താഴെ ഇറക്കി.
ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷം
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.