ദുബായ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബായിൽ നിര്യാതനായി. കോഴിക്കോട് തിക്കോടി സ്വദേശി പ്രജീഷ് പ്രഭാകരനാണ് മരിച്ചത്.
ഗ്ലോബൽ തിക്കോടിയൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർമാനായി കഴിഞ്ഞ ദിവസമാണ് നിയമിതനായത്. നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.