ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പിൽ ആറാം കിരീടം

Feb. 6, 2026, 9:50 p.m.

ഹരാരെ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ത്രസിപ്പിക്കുന്ന ജയം. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ ഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി. മത്സരത്തില്‍ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സെടുത്ത് ഓള്‍ഔട്ടായി.

ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്.

ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 29 ഓവറുകള്‍ക്കിടെ തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ജയത്തിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

14 കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ വൈഭവ്, 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ച്വറി തികച്ചത്.

സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി. ആഭിഗ്യാന്‍ കുണ്ടു (40), വിഹാന്‍ മല്‍ഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് 20 പന്തില്‍ 37 റണ്‍സുമായി കനിഷ്‌ക് ചൗഹാന്‍ പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 400 കടത്തി.


MORE LATEST NEWSES
  • പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി പൊലീസ്
  • സജീറിന്റെ മരണത്തിന് കാരണം സാമ്പത്തിക തർക്കം; വിഡിയോ സന്ദേശം പുറത്ത്
  • റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം
  • വെള്ളിമാടുകുന്ന് വാഹനാപകടം; ഉപ്പയും മകളും മരണപ്പെട്ടു
  • കളരാന്തിരിയിൽ വാഹനപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്
  • കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
  • മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം
  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ
  • രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി
  • ഹൃദയാഘാതം; തിക്കോടി സ്വദേശി ദുബായിൽ നിര്യാതനായി
  • മാങ്കാവിൽ തമിഴ്നാട് സ്വദേശി തൂങ്ങിമരിച്ച നിലയിൽ
  • ഓഫീസ് ഉദ്ഘാടനം ചെയ്തു
  • മണിയൻപിള്ള രാജുവിൻറെ കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ മുന്നോട്ടെടുത്ത് കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു
  • സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റി
  • മരണ വാർത്ത
  • വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്ത കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി
  • പി ഹണ്ട് ഓപ്പറേഷനില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന; 15 പേര്‍ അറസ്റ്റില്‍
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടര്‍ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു; വനിതാ അറ്റന്‍ഡര്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹിതയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി
  • വയോധികയെ കബളിപ്പിച്ച് അഞ്ചു ലക്ഷം കവർന്ന പ്രതി പിടിയിൽ
  • സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്‌ വില്‍പന ; യുവാവ് പിടിയില്‍
  • സ്വർണവില വീണ്ടും കുറഞ്ഞു
  • ഐ.എസ്.എൽ കൊച്ചിയിൽ തന്നെ
  • സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ
  • ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
  • മാനന്തവാടി എരുമത്തെരുവിൽ കാർ കത്തി ഒരാൾ മരിച്ചു
  • ബൈക്ക് യാത്രികരെ കാര്‍ ഇടിച്ച കേസ്; മണിയന്‍പിള്ള രാജുവിനായി അന്വേഷണം
  • മോദി നുണകളിൽ അഭയം പ്രാപിച്ചു, സത്യത്തെ ഭയപ്പെടുന്നു'; മറുപടിയുമായി രാഹുൽ ഗാന്ധി
  • അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ;
  • താമരശ്ശേരി ഉപജില്ലാ UP സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ MGM ഈങ്ങാപ്പുഴ ജേതാക്കൾ.
  • എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി
  • ദേഹാസ്വാസ്ഥ്യം: യുവതി കുഴഞ്ഞു വീണ് മരിച്ചു
  • തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത
  • പുതുപ്പാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെ സ്ഥലം മാറ്റി.
  • സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്
  • സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം ഫൈനലിൽ
  • ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
  • ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.
  • 2.5 കോടി ആധാർ നമ്പറുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കി
  • ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍
  • പാലക്കാട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
  • ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയില്‍
  • മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്‌സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം
  • ലഹരിക്കെതിരെ സാമൂഹിക സന്ദേശം ഉയർത്തിപ്പിടിച്ച്‌ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു
  • കണ്ണൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ച നിലയിൽ
  • ദോഹയിൽ കാറപകടത്തിൽ പെരുമണ്ണ സ്വദേശി മരിച്ചു
  • ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം