മുക്കം: കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.