ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം

Feb. 7, 2026, 12:23 p.m.

മുംബൈ: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തട്ടിപ്പിനിരയാകുന്നവർക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.

നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ വരെയാകും പരിഹാരമായി ലഭിക്കുക. ഒടിപി കൈമാറിയത് വഴിയുള്ള തട്ടിപ്പായാൽ പോലും, പണം നഷ്ടമായത് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ ഇത് ഒരാൾക്ക് ഒരു തവണ മാത്രമേ അനുവദിക്കൂ.

രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെയുള്ളവയാണ്. ഇത്തരം സാധാരണക്കാരെ ബാധിക്കുന്ന തട്ടിപ്പുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. നഷ്‌ടപ്പെട്ട തുകയുടെ 15 ശതമാനം വീതം ഉപഭോക്താവും ബന്ധപ്പെട്ട ബാങ്കും വഹിക്കണം. ബാക്കി തുക റിസർവ് ബാങ്ക് നൽകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

തട്ടിപ്പിനിരയായത് ആരുടെ ഭാഗത്തെ തെറ്റുകൊണ്ടായാലും ഉപഭോക്താവിന്റെ സാമ്പത്തിക ആഘാതം കുറയ്ക്കുക എന്നതാണ് റിസർവ് ബാങ്കിൻ്റെ ലക്ഷ്യം. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിൽ 13,469 തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഏകദേശം 520 കോടി രൂപ ഇത്തരത്തിൽ നഷ്ട്‌ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ കരട് രൂപം ഉടൻ പുറത്തിറക്കുമെന്നും പരിശോധനകൾക്ക് ശേഷം തുക വിതരണം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും ഗവർണർ വ്യക്തമാക്കി.


MORE LATEST NEWSES
  • ഹൃദയാഘാതം; വയനാട് സ്വദേശി ദമ്മാമിൽ നിര്യാതനായി
  • കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; മൂന്ന് പേർക്ക് പരിക്ക്
  • മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും
  • വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കുടും
  • സ്വർണ വില വീണ്ടും കുതിച്ചുയർന്നു
  • ബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ
  • കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
  • ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി
  • സമസ്ത സമ്മേളനം; ഞായറാഴ്ച കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം
  • പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് സ്വർണം കവരാൻ ശ്രമമെന്ന് പരാതി
  • ചമൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം;ഒരാൾ കസ്റ്റഡിയിൽ
  • ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പിൽ ആറാം കിരീടം
  • പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി പൊലീസ്
  • സജീറിന്റെ മരണത്തിന് കാരണം സാമ്പത്തിക തർക്കം; വിഡിയോ സന്ദേശം പുറത്ത്
  • റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം
  • വെള്ളിമാടുകുന്ന് വാഹനാപകടം; ഉപ്പയും മകളും മരണപ്പെട്ടു
  • കളരാന്തിരിയിൽ വാഹനപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്
  • കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
  • മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം
  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ
  • രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി
  • ഹൃദയാഘാതം; തിക്കോടി സ്വദേശി ദുബായിൽ നിര്യാതനായി
  • മാങ്കാവിൽ തമിഴ്നാട് സ്വദേശി തൂങ്ങിമരിച്ച നിലയിൽ
  • ഓഫീസ് ഉദ്ഘാടനം ചെയ്തു
  • മണിയൻപിള്ള രാജുവിൻറെ കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ മുന്നോട്ടെടുത്ത് കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു
  • സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റി
  • മരണ വാർത്ത
  • വിവാഹിതയെ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്ത കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി
  • പി ഹണ്ട് ഓപ്പറേഷനില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന; 15 പേര്‍ അറസ്റ്റില്‍
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടര്‍ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു; വനിതാ അറ്റന്‍ഡര്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹിതയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി
  • വയോധികയെ കബളിപ്പിച്ച് അഞ്ചു ലക്ഷം കവർന്ന പ്രതി പിടിയിൽ
  • സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്‌ വില്‍പന ; യുവാവ് പിടിയില്‍
  • സ്വർണവില വീണ്ടും കുറഞ്ഞു
  • ഐ.എസ്.എൽ കൊച്ചിയിൽ തന്നെ
  • സമസ്ത ശതാബ്ദി; 33,313 പേർ; മഹാ ക്യാംപ് ഇന്നുമുതൽ
  • ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
  • മാനന്തവാടി എരുമത്തെരുവിൽ കാർ കത്തി ഒരാൾ മരിച്ചു
  • ബൈക്ക് യാത്രികരെ കാര്‍ ഇടിച്ച കേസ്; മണിയന്‍പിള്ള രാജുവിനായി അന്വേഷണം
  • മോദി നുണകളിൽ അഭയം പ്രാപിച്ചു, സത്യത്തെ ഭയപ്പെടുന്നു'; മറുപടിയുമായി രാഹുൽ ഗാന്ധി
  • അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ;
  • താമരശ്ശേരി ഉപജില്ലാ UP സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ MGM ഈങ്ങാപ്പുഴ ജേതാക്കൾ.
  • എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി
  • ദേഹാസ്വാസ്ഥ്യം: യുവതി കുഴഞ്ഞു വീണ് മരിച്ചു
  • തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത
  • പുതുപ്പാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെ സ്ഥലം മാറ്റി.