കോഴിക്കോട്: നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം, കോഴിക്കോട് ഭട്ട്‌റോഡ് സ്വദേശി റോബർട്ട് ജെയിംസ്, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് 26 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലോഡ്ജിൽ മുറിയെടുത്ത് ലഹരി പാക്ക് ചെയ്യുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് പ്രതികളെ പിടികൂടിയത്.