വടകര: വെള്ളികുളങ്ങര അങ്ങാടിയില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ചു. പുത്തന്‍പുരയില്‍ ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.
ബാങ്ക് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. വടകരയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചതിനാല്‍ സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കുന്നത് ഒഴിവായി.
സീനിയന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഒ.അനീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എ.പി.ഷൈജേഷ്, സി.കെ.അര്‍ജുന്‍, വി.ലികേഷ്, കെ.സുബൈര്‍, കെ.ബി.സുരേഷ്, പി.അഗീഷ്, ടി.വി.അഖില്‍, ജെ.ജയകൃഷ്ണന്‍, ഐ.ബിനീഷ്, എന്‍.സത്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.