മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു'; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി റിപ്പോർട്ട്

Feb. 8, 2026, 11:56 a.m.

'തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ കാറപകടത്തിൽ പൊലീസ് വീഴ്ചയില്ലെന്ന് ഡിസിപിയുടെ റിപ്പോർട്ട്. അപകടം നടന്നതിന് പിന്നാലെ പൊലീസ് മണിയൻപിള്ള രാജുവിനെ ബന്ധപ്പെടാൻ ശ്രമിച്ചു. മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ ഉടനെ വൈദ്യപരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. അപകടം ഉണ്ടായത് മണിയൻപിള്ള രാജുവിന്റെ കാറടിച്ച് ആണെന്ന് മനസിലാക്കിയിട്ടും രാത്രി നടനെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നായിരുന്നു പ്രധാന ആരോപണം. യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സിസിടിവി പരിശോധിച്ച പൊലീസിന് വാഹനം മണിയൻപിള്ള രാജുവിന്റേതാണെന്ന് മനസിലായി. പൊലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു.

എന്നാൽ തുടർന്നുള്ള സമയങ്ങളിൽ പൊലീസും മറ്റു പരിശോധന ഒന്നും നടത്തിയില്ലെന്നും മണിയൻപിള്ള രാജുവിനെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആരോപണം ഉയർന്നിരുന്നു. രാത്രി 12 മണിയോടെയാണ് ഒരു അഭിഭാഷകൻ സ്റ്റേഷനിലേക്ക് വിളിച്ച് മണിയൻപിള്ള രാജു പിറ്റേന്ന് രാവിലെ ഹാജരാകുമെന്ന് അറിയിച്ചത്.

തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്. 'KL 01 CJ 04' നമ്പറുള്ള കാറിൽ യുവാക്കൾ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് വന്നു ഇടിക്കുകയായിരുന്നു. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു, പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ല, വാഹനം നിർത്താതെ ഓടിച്ചുപോയി, യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ ഇതൊക്കെ മണിയൻപിള്ള രാജു നിഷേധിച്ചിരുന്നു.

അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് നടൻ സ്റ്റേഷനിൽ ഹാജരായത്. സ്റ്റേഷനിൽ എത്തിയ നടനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് വിധേയനാക്കി. ശേഷം ജാമ്യം നൽകി വിട്ടയക്കുകയുമായിരുന്നു.


MORE LATEST NEWSES
  • നെല്ലാംങ്കണ്ടി ടോയ്സ് ഷോപ്പിൽ കവർച്ച
  • മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ
  • മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി
  • എസ്ഐആറിൽ ആശങ്ക തീരുന്നില്ല; പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷ്‌മപരിശോധന
  • വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
  • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തി
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കടകംപള്ളി വീണ്ടും ചോദ്യമുനയിലേക്ക്
  • സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
  • മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്
  • ട്വൻ്റി-20 ലോകകപ്പ്: യുഎസിനെതിരെ ഇന്ത്യയ്ക്ക് ജയം.
  • ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
  • നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
  • തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ; 24 തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി
  • ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
  • മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
  • വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി
  • എസ്.ഐ.ആർ ജോലി സമ്മർദം; കേരളത്തിൽ വീണ്ടും ബി.എൽ.ഒ ആത്മഹത്യ.
  • പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പിടികൂടി
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • കോഴിക്കോട് ലഹരി വേട്ട തുടരുന്നു; എംഡിഎംഎയുമായി നാല് പേർ പിടിയിൽ
  • ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു
  • കടന്നൽ കൂട്ടത്തിന്റെ ആക്രമണം; എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു
  • പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; ഒറ്റരാത്രികൊണ്ട് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് അഞ്ച് ലക്ഷം
  • തിരുവല്ല സ്പാ ബലാത്സംഗക്കേസ്; നേരിട്ടത് ക്രൂരപീഡനമെന്ന് അതിജീവിത
  • ഹൃദയാഘാതം; വയനാട് സ്വദേശി ദമ്മാമിൽ നിര്യാതനായി
  • ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം
  • കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; മൂന്ന് പേർക്ക് പരിക്ക്
  • മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും
  • വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കുടും
  • സ്വർണ വില വീണ്ടും കുതിച്ചുയർന്നു
  • ബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ
  • കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
  • ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി
  • സമസ്ത സമ്മേളനം; ഞായറാഴ്ച കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം
  • പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് സ്വർണം കവരാൻ ശ്രമമെന്ന് പരാതി
  • ചമൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം;ഒരാൾ കസ്റ്റഡിയിൽ
  • ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പിൽ ആറാം കിരീടം
  • പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി പൊലീസ്
  • സജീറിന്റെ മരണത്തിന് കാരണം സാമ്പത്തിക തർക്കം; വിഡിയോ സന്ദേശം പുറത്ത്
  • റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം
  • വെള്ളിമാടുകുന്ന് വാഹനാപകടം; ഉപ്പയും മകളും മരണപ്പെട്ടു
  • കളരാന്തിരിയിൽ വാഹനപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്
  • കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു
  • മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം
  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ
  • രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി
  • ഹൃദയാഘാതം; തിക്കോടി സ്വദേശി ദുബായിൽ നിര്യാതനായി