കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. വെള്ളരിക്കൽ ഹൗസിൽ ഷൌക്കത്തലി ടി പി ആണ് പിടിയിലായത്. ഏതാനും ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ അതിജീവിതയെ ബസ്സിൽ പിന്തുടരുകയും കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിക്കാം എന്ന് വിശ്വസിപ്പിച്ച ശേഷം ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോക്സോ നിയമപ്രകാരം വനിത പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.