വടകര: വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൂവാടൻ ഗെയ്റ്റിന് സമീപമാണ് അപകടം നടന്നത്.
ഇന്ന് രാവിലെ മാംഗ്ളൂർ കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ കടന്നുപോയ ശേഷമാണ് ട്രാക്കിൽ മൃതദേഹം കണ്ടത്. ചിന്നിചിതറിയ നിലയിലാണ് മൃതദേഹമുള്ളത്. ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സൂചന. വടകര പോലിസ് സ്ഥലത്തെത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.