ഹജ്ജ് വിസ ആരംഭിച്ച തായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Feb. 9, 2026, 7:28 a.m.

ജിദ്ദ: 2026 ലെ ഹജ്ജ് സീസണിലേക്കുള്ള (ഹിജ്റ 1447 ) ഹജ്ജ് വിസ വിതരണം ഫെബ്രുവരി 8 ഞായറാഴ്ച‌, (ശഅബാൻ 20 )മുതൽ ആരംഭിച്ച തായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഇനി നാല് മാസം ബാക്കി നിൽക്കെ ഹജ്ജ് വിസയുടെ വിതരണം സഊദി ത്വരിത ഗതിയിലാകുന്നത്.

സഊദി പരിവർത്തന പദ്ധതിയായ വിഷൻ 2030ൻ്റെ ഭാഗമായി ഹജ്ജ്മേഖലയിലെ സേവന സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ്റെ ഭാഗമായാണ് നേരത്തെ തന്നെ ഹജ്ജ് വിസകൾ ഇഷ്യൂ ചെയ്യുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കായി പുണ്യസ്ഥലങ്ങളിലെ സേവന കരാറുകൾ നുസൂക്‌പ്ലാറ്റ്ഫോം വഴി മക്കയിലെ എല്ലാ താമസ കരാറുകൾ 100 ശതമാനം പൂർത്തിയായി.

കഴിഞ്ഞ ദിവസം വരെ 750,000 തീർത്ഥാടകരാണ് നുസൂക് വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 30,000 തീർത്ഥാടകർക്ക് സ്വന്തം രാജ്യങ്ങളിൽ നിന്ന് നേരിട്ട് പാക്കേജുകൾ ബുക്ക് ചെയ്‌തവരാണ്. പുണ്യസ്ഥലങ്ങളിലെ സേവന കരാറുകൾ പൂർത്തിയാക്കൽ, താമസ, ഗതാഗത കരാറുകളുടെ അംഗീകാരം, സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും സീസണിലെ വെല്ലുവിളികൾ തടയുന്നതിനുമായി ക്യാമ്പുകൾ തയ്യാറാക്കൽ തുടങ്ങിയ സേവനങ്ങളുടെ ഭാഗമായാണ് ഈ വര്ഷം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കായി പുണ്യസ്ഥലങ്ങളിൽ ഈ വര്ഷം ഏകദേശം 485 ക്യാമ്പുകളാണ് അനുവദിച്ചിരിക്കുന്നത്. 73 ഹജ്ജ് കാര്യ ഓഫീസുകൾ അവരുടെ അടിസ്ഥാന കരാർ ക്രമീകരണങ്ങൾ പൂർത്തിയായി.തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ഹജ്ജ് കാര്യ ഓഫീസുകളുമായും സേവന ദാതാക്കളുമായുള്ള ഏകോപനം തുടരുകയാണെന്നും നേരെത്തെ ഹജ്ജ് വിസകൾ നൽകുന്നത് ഹജ്ജ് സീസണിനായുള്ള മുൻകരുതൽ ആസൂത്രണ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും മന്ത്രാലയം വ്യകത്മാക്കി.

ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത് 175,025 തീത്ഥാടകർ ഇന്ത്യയിൽ നിന്നും 2026-ലെ ഹജ്ജിനായി സഊദി ഹജ്ജ് മന്ത്രാലയവുമായുള്ള കരാർ പ്രകാരം 175,025 പേർക്കാണ് ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ചിരിക്കുന്നത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഹജ്ജുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.

വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന ഹാജിമാരുടെ യാത്ര, മക്ക-മ ദീന എന്നിവിടങ്ങളിലെ താമസം, മറ്റ് സജ്ജീകരണങ്ങൾ തുടങ്ങിയവയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും സംഘവും നേരത്തെ സഊദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. 13,000ലധികം പേർക്കാണ് ഈ വര്ഷം ഹജ്ജിന് കേരളത്തിൽ നിന്ന് അവസരം ലഭിച്ചത്. ഇന്തോനേഷ്യയിൽ നിന്നാണ് ഈ വര്ഷം ഏറ്റവും കൂടുതൽ പേർ ഹജ്ജിനെത്തുന്നത് (225000 പേർ). രണ്ടാം സ്ഥാനത്ത് പാകിസ്ഥാനും (180,000 പേർ), മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് (175,025 പേർ).


MORE LATEST NEWSES
  • നാലുവയസ്സുകാരിയെ കാണാതായത് നാടിനെ ആശങ്കയിലാക്കി.
  • ജാമ്യത്തിലിറങ്ങി മുങ്ങി; നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • ഡോ.വന്ദനദാസ് കൊലപാതകം; പ്രോസിക്യൂഷൻ വാദം പൂർത്തിയായി
  • സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരികെ വരണം': ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു
  • തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
  • പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്
  • വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
  • ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമുള്ളത് യുകെ പൗരത്വം; വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി
  • വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
  • സന്തോഷ് ട്രോഫി; ഫൈനലിൽ കേരളത്തിന് തോൽവി
  • വിമാന ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണം; സമസ്ത‌
  • ഹൃദയാഘാതം; വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
  • എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
  • പയ്യന്നൂരില്‍  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം
  • നെല്ലാംങ്കണ്ടി ടോയ്സ് ഷോപ്പിൽ കവർച്ച
  • മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ
  • മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി
  • എസ്ഐആറിൽ ആശങ്ക തീരുന്നില്ല; പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷ്‌മപരിശോധന
  • മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു'; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി റിപ്പോർട്ട്
  • വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
  • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തി
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കടകംപള്ളി വീണ്ടും ചോദ്യമുനയിലേക്ക്
  • സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
  • മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്
  • ട്വൻ്റി-20 ലോകകപ്പ്: യുഎസിനെതിരെ ഇന്ത്യയ്ക്ക് ജയം.
  • ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
  • നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
  • തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ; 24 തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി
  • ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
  • മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
  • വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി
  • എസ്.ഐ.ആർ ജോലി സമ്മർദം; കേരളത്തിൽ വീണ്ടും ബി.എൽ.ഒ ആത്മഹത്യ.
  • പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പിടികൂടി
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • കോഴിക്കോട് ലഹരി വേട്ട തുടരുന്നു; എംഡിഎംഎയുമായി നാല് പേർ പിടിയിൽ
  • ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു
  • കടന്നൽ കൂട്ടത്തിന്റെ ആക്രമണം; എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു
  • പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; ഒറ്റരാത്രികൊണ്ട് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് അഞ്ച് ലക്ഷം
  • തിരുവല്ല സ്പാ ബലാത്സംഗക്കേസ്; നേരിട്ടത് ക്രൂരപീഡനമെന്ന് അതിജീവിത
  • ഹൃദയാഘാതം; വയനാട് സ്വദേശി ദമ്മാമിൽ നിര്യാതനായി
  • ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം
  • കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; മൂന്ന് പേർക്ക് പരിക്ക്
  • മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും
  • വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കുടും
  • സ്വർണ വില വീണ്ടും കുതിച്ചുയർന്നു