താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ ഓട്ടോറിക്ഷയും - കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 5 പേർ ഓട്ടോറിക്ഷ യാത്രക്കാരാണ്, രണ്ടു പുരുഷൻമാർക്കും മൂന്നു സ്ത്രീകൾക്കുമാണ് പരിക്ക്. രാവിലെ 9.30 ഓടെയാണ് അപകടം.
താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് വാകേരി സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും, സമസ്ത സമ്മേളനം കഴിഞ്ഞ് വരികയായിരുന്ന നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.
കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത് ഇതിൽ രണ്ടു പേർക്ക് നിസാര പരിക്കുണ്ട്..പരുക്കേറ്റവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.