കൊച്ചി: സ്വര്‍ണവിലയില്‍ന്നും കുതിപ്പ്. ഗ്രാമിന് 205 രൂപയുടെ വര്‍ധനാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് 1,640 രൂപയും കൂടി. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,16,000 കടന്നു.
അന്താരാഷ്ട്ര വിപണിയിലും വില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വീണ്ടും 5000 ഡോളര്‍ പിന്നിട്ടു. ഇന്ന് 65 ഡോളര്‍ നേട്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1.32 ശതമാനം നേട്ടമാണ് സ്വര്‍ണത്തിന് ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.4 ശതമാനം നേട്ടത്തോടെ 5,046.10 ഡോളറായി. യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ന് സ്വര്‍ണവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപയുടെ വര്‍ധനാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് 1,640 രൂപയും കൂടി. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 1,16.480 ആയി. ഗ്രാമിന് 14,560 രൂപയാണ് ഇന്നത്തെ വില.