യുജി, പിജി പഠനം; സ്കോളർഷിപ്പിന് അപേക്ഷ ഫെബ്രുവരി 28 വരെ

Feb. 9, 2026, noon

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ബിരുദ, പിജി പഠനത്തിനു നൽകുന്ന സ്കോളർഷിപ്പിന് 2026 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. സയൻസ്/ സോഷ്യൽ സയൻസ്/ ഹ്യുമാനിറ്റീസ്/ ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിലവിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷം പഠിക്കുന്നവരും അർഹരാണ്. 12–ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടാൽ ബിരുദപഠന കാലത്ത് എല്ലാ വർഷവും പിജി കാലയളവിലും സ്കോളർഷിപ് ലഭിക്കും. ഓരോ വർഷവും പുതുക്കാനുള്ള അപേക്ഷ കൊടുക്കണം. അക്കാദമിക് മികവ് വിലയിരുത്തിയാണു പുതുക്കുക. പിജി ഒന്നാം വർഷ വിദ്യാർഥികൾക്ക് പുതുതായി അപേക്ഷിക്കാൻ സാധിക്കില്ല.

*തുക ഇങ്ങനെ*

ബിരുദ പഠനത്തിന്
ഒന്നാം വർഷം – 12,000
രണ്ടാം വർഷം – 18,000
മൂന്നാം വർഷം – 24,000
നാലാം വർഷം (ഉണ്ടെങ്കിൽ) – 40,000

പിജി പഠനത്തിന്
ഒന്നാം വർഷം – 40,000
രണ്ടാം വർഷം – 60,000

*അപേക്ഷിക്കേണ്ടത് എങ്ങനെ?∙*
scholarship.kshec.kerala.gov.in എന്ന വെബ്സൈറ്റിൽ വൺ ടൈം റജിസ്ട്രേഷൻ നടത്തുക.

• സ്റ്റുഡന്റ് ലോഗിൻ വഴി യോഗ്യതയും മറ്റ് ആവശ്യമായ വിവരങ്ങളും പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക.

• സബ്മിറ്റഡ് ആപ്ലിക്കേഷൻസ് എന്ന ഓപ്ഷൻ വഴി അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.

• അപേക്ഷയുടെ പകർപ്പ്, അതിൽ പറയുന്ന രേഖകൾ സഹിതം, പഠിക്കുന്ന കോളജ് മേധാവിക്കു സമർപ്പിക്കുക.

ഒന്നാം വർഷം പഠിക്കുന്ന 1000 വിദ്യാർഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ചിട്ടുള്ള ആകെ സീറ്റുകൾക്ക് ആനുപാതികമായിട്ടാണു വിതരണം. പൊതുവിഭാഗം –50%, ഒബിസി -27%, പട്ടികജാതി/ വർഗം – 10%, ബിപിഎൽ വിഭാഗം - 10%, ഭിന്നശേഷി - 3% എന്നിങ്ങനെയാണ് സ്കോളർഷിപ് വിതരണം ചെയ്യുന്നത്.

പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും എയ്ഡഡ് കോളജുകളിലെ സെൽഫ് ഫിനാൻസിങ് കോഴ്സുകളിലും പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.


MORE LATEST NEWSES
  • ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
  • ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി
  • ഇൻസ്റ്റാഗ്രാം വഴി ലഹരി പാർട്ടി; ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ പിടിയിൽ
  • ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • താനൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • മണാശ്ശേരി സ്വദേശിയായ സൈനികൻ ഛത്തീസ്ഖണ്ഡിൽ അന്തരിച്ചു
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 1,16,000 കടന്നു
  • എസ്റ്റേറ്റ്മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്‌
  • മരണ വാർത്ത
  • നാലുവയസ്സുകാരിയെ കാണാതായത് നാടിനെ ആശങ്കയിലാക്കി.
  • ജാമ്യത്തിലിറങ്ങി മുങ്ങി; നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • ഹജ്ജ് വിസ ആരംഭിച്ച തായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
  • ഡോ.വന്ദനദാസ് കൊലപാതകം; പ്രോസിക്യൂഷൻ വാദം പൂർത്തിയായി
  • സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരികെ വരണം': ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു
  • തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
  • പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്
  • വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
  • ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമുള്ളത് യുകെ പൗരത്വം; വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി
  • വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
  • സന്തോഷ് ട്രോഫി; ഫൈനലിൽ കേരളത്തിന് തോൽവി
  • വിമാന ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണം; സമസ്ത‌
  • ഹൃദയാഘാതം; വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
  • എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
  • പയ്യന്നൂരില്‍  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം
  • നെല്ലാംങ്കണ്ടി ടോയ്സ് ഷോപ്പിൽ കവർച്ച
  • മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ
  • മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി
  • എസ്ഐആറിൽ ആശങ്ക തീരുന്നില്ല; പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷ്‌മപരിശോധന
  • മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു'; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി റിപ്പോർട്ട്
  • വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
  • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തി
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കടകംപള്ളി വീണ്ടും ചോദ്യമുനയിലേക്ക്
  • സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
  • മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്
  • ട്വൻ്റി-20 ലോകകപ്പ്: യുഎസിനെതിരെ ഇന്ത്യയ്ക്ക് ജയം.
  • ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
  • നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
  • തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ; 24 തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി
  • ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
  • മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
  • വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി
  • എസ്.ഐ.ആർ ജോലി സമ്മർദം; കേരളത്തിൽ വീണ്ടും ബി.എൽ.ഒ ആത്മഹത്യ.
  • പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പിടികൂടി
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • കോഴിക്കോട് ലഹരി വേട്ട തുടരുന്നു; എംഡിഎംഎയുമായി നാല് പേർ പിടിയിൽ
  • ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു