കൊല്ലം: പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജ്യോത്സ്യനെതിരെ പോക്സോ കേസ്. വെണ്ടാർ സ്വദേശി വി.എസ്. മുരാരിയെന്ന രാജേന്ദ്രൻ ബാബുവിനെതിരെ യാണ് പുത്തൂർ പോലീസ് കേസെടുത്തത്. അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.
അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്ന് പോലിസിനു നൽകിയ പരാതിയിൽ പറയുന്നു. നിലവിളിച്ചു ബഹളം വച്ച പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞതായാണ് പരാതി.
വ്യാപക തിരച്ചിലിനൊടുവിൽ പുത്തൂർ പൊലീസ് ജോത്സ്യനെ പിടികൂടി. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ജ്യോതിഷാലയം. വി. രാജേന്ദ്ര ബാബു(55) എന്ന ശരിയായ പേരു മാറ്റി മുരാരി തന്ത്രി എന്ന പേരിലാണ് ജ്യോത്സ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയയയിലും താരമാണ് മുരാരി തന്ത്രി.