ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 ഓൺലൈൻ അപേക്ഷകൾ മാർച്ച് 8 വരെ സമർപ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകർ neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
അപേക്ഷാ നടപടിക്രമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. രാജ്യത്തെ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രധാന പരീക്ഷയായതിനാൽ വിദ്യാർത്ഥികൾ സമയബന്ധിതമായി അപേക്ഷ നൽകണമെന്ന് അധികൃതർ നിർദ്ദേശിച്ചു.