മാനന്തവാടി: കരിന്തിരിക്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആറാം മൈൽ കുണ്ടാല മൂന്നാംപിറവൻ ഇക്ബാൽ, ഭാര്യ ഷാഹിദ, മകൻ ഇസാൻ എന്നിവർക്കാണ് പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.