വയനാട്: പുൽപ്പള്ളി എരിയപ്പള്ളിയിൽ ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരണപ്പെട്ടു. എരിയപ്പള്ളി ഗാന്ധിനഗർ കോളനിയിലെ കല്യാണിയുടെ മകൾ രമ്യ യാണ് (40) മരണപ്പെട്ടത്.
ബസ് കാത്തു നിൽക്കുമ്പോൾ ബത്തേരി ഭാഗത്തുനിന്ന് വന്ന കാർ രമ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രമ്യയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രമ്യയും മക്കളും ഗാന്ധിനഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ഭർത്താവ്: പരേതനായരാജൻ.
മക്കൾ: സൗമ്യ, അർജുൻ.