താമരശ്ശേരി:ജിയുപി സ്കൂൾ താമരശ്ശേരിയിലെ ജെആർസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും
നരിക്കുനിയിലെ അത്താണി പെയിൻ ആൻറ് പാലിയേറ്റീവ് കേന്ദ്രം സന്ദർശിച്ചു.
കുട്ടികൾ പാട്ടു പാടിയും കഥകൾ പറഞ്ഞും അന്തേവാസികൾക്കൊപ്പം സമയം ചെലവഴിച്ചു.ജെ ആർ സി അംഗങ്ങൾ സമാഹരിച്ച ധനസഹായം ജെആർസി കൗൺസിലർമാരായ ഷാനിബ ടീച്ചർ ,ലിജി ടീച്ചർ എന്നിവർ അധികൃതർക്ക് കൈമാറി. സ്നേഹ യാത്രയിൽ അധ്യാപകരായ മനോജ് മോൻ ജോസഫ്, ബിൻസി ,ഷിംന ദിനേഷ്, ഷെറിൻ ആൻ്റണി എന്നിവർ പങ്കെടുത്തു.