ചമൽ: ചമൽ ജി.എൽ.പി സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
One day അഡ്മിഷന്റെയും പഠനോപകരണ കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ കെ സി ലെനിൻ നിർവഹിച്ചു.
പിടിഎ മെമ്പർ ശ്രീ കെ. ടി ജലീൽ അധ്യക്ഷനായി.
ശ്രീമതി ജോഷില ജോൺ, ഷംല.പി.എച്ച്, പ്രിയ എൻ. കെ, മേരി ഷൈനി, അശ്വതി എ. ആർ, അരുണിമ. കെ. ജി സന്നിഹിതരായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ എം നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ ടി.കെ നന്ദിയും പറഞ്ഞു..