വടകര: ഓട്ടോ-ടാക്സി ഇരുചക്രവാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർഥികളായ സഞ്ജയ്, ആദിത്യൻ, കൃഷ്ണ തീർഥ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
വടകര-തിരുവള്ളൂർ റോഡിൽ കീഴൽമുക്കിലാണ് അപകടം നടന്നത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കിലും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ വടകരയിലെ ആശുപത്രിയിൽ ചികിത്സ തേടി.