കോടഞ്ചേരി: ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) നെയാണ് ഇന്നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൈക്കാവിൽ റേഷൻ ഷോപ്പ് നടത്തി വരികയായിരുന്നു. മൂന്നു മാസം മുമ്പ് ഇയാളുടെ മകൻ ഷിബു അർബുദം ബാധിച്ച് മരിച്ചിരുന്നു.
ഭാര്യ: ലീലാമ്മ.
മകൾ: ഷിബി (ഇസ്രായേൽ).
ആളെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ കണ്ടെത്തിയത്.