കോഴിക്കോട്: കോഴിക്കോട്ടെ സ്‌പാകളിൽ നാളെ മുതൽ പരിശോധനയെന്ന് മേയർ ഒ സദാശിവൻ. സ്പാ ലൈസൻസിൻ്റെ മറവിൽ പല മോശം പ്രവർത്തികളും നടക്കുന്നതായി പരാതി വന്നിട്ടുണ്ട്.കോർപറഷേൻ ലൈസൻസ് നൽകിയിട്ടുള്ള സ്‌പാകളിലടക്കം നാളെ മുതൽ കർശന പരിശോധനയുണ്ടാവും.
ആവശ്യമെങ്കിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്‌തമാക്കി.