അബുദാബി:അബുദാബിയിൽ കെട്ടിടത്തിൽനിന്നുവീണ കോലൊളമ്പ് സ്വദേശി നിര്യാതനായി. കോലൊളമ്പ് കൊരട്ടിയിൽ മുഹമ്മദിന്റെ മകൻ നാസർ (42) ആണു മരിച്ചത്.
ഈയിടെയാണ് അബുദാബിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.