ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Feb. 10, 2026, 3:50 p.m.

കാസര്‍ഗോഡ്: ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണത്തിൽ പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്ത്. ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന കെ രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇന്ന് കാസർകോട് ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.

പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. വിശദമായ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണത്തിൽ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. അതേസമയം, ചിന്നുവും ആണ്‍സുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈ പശ്ചാത്തലത്തിൽ ആണ്‍ സുഹൃത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

ചിന്നുവിൻറെയും ആരോപണ വിധേയനായ യുവാവിൻറെയും ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്നലെ ഉച്ചയോടെയാണ് ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്‌മയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുസുള്ളയാളാണ് ചിന്നു പാപ്പു.

ആദൂർ ആലംതടുക്ക സ്വദേശിയാണ് ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകൾ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസം. രേഷ്‌മയെ ഇന്നലെ ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഒരു മാസം മുമ്പ് വിവാഹ മോചിതയായിരുന്നു. നാല് വയസുള്ള ആൺ കുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പ്പാപ്പുവിൻറെ നിരവധി വീഡിയോകൾ വൈറലായി മാറിയിരുന്നു. പ്രദേശിക വിഭവങ്ങളെയും, നാടൻ ഭക്ഷണത്തെയുമെല്ലാം തനിമ ചോരാതെ, പരിചയപ്പെടുത്തുന്ന ചിന്നു പാപ്പുവിൻറെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്. മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കാസർകോട് പൊലീസ്.


MORE LATEST NEWSES
  • അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
  • ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
  • കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്
  • നിയന്ത്രണം വിട്ട ജീപ്പ് നിരവധി ഓട്ടോകൾക്ക് ഇടിച്ച്‌ അപകടം; ഡ്രൈവർമാർക്ക് പരിക്ക്
  • ശബരിമല കൊടിമര പുനർനിർമാണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ
  • നസീറുദ്ധീൻ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
  • അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി നിര്യാതനായി
  • കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
  • റോഡരികിലൂടെ നടക്കവേ എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചു; ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ
  • 16കാരി പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവം; പൊലീസിനെതിരെ വിമർശനവുമായി സ്കൂൾ അധ്യാപകർ
  • നിയന്ത്രണം വിട്ട കാർ ബസിന് പിറകിലടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്
  • എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്‌പാകളിൽ നാളെ മുതൽ പരിശോധന; കർശന നടപടി
  • വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • നിയന്ത്രണം വിട്ട ഓട്ടോ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
  • ‘മുസ്‌ലിം സ്ത്രീകളെ പൊതുപ്രവർത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുത്':സമസ്ത
  • മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്.
  • ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ; അക്രമം മദ്യപിച്ചത് ചോദ്യംചെയ്തതിന്
  • നാടെങ്ങും മുന്നണി ജാഥകൾ ;വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും
  • ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
  • ഐഎസ്എൽ ; കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
  • മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മം(21 വീടുകൾക്ക് തീയിട്ടു; സം​ഘ​ർ​ഷാ​വ​സ്ഥ
  • വൺഡേ* *അഡ്മിഷനും* *പഠനോപകരണകിറ്റ്വി തരണവും
  • ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി
  • സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്
  • അത്താണി സന്ദർശിച്ച് ജെ ആർ സി കുട്ടികൾ
  • സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചര്‍ച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
  • ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരണപ്പെട്ടു
  • നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
  • കോൺക്രീറ്റിന് ഉപയോഗിച്ച ഇരുമ്പു തകിട് എടുത്തു മാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു.
  • ഡിജിറ്റൽ അറസ്റ്റ് ; ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി.
  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി.
  • നീറ്റ് യുജി 2026- അപേക്ഷ മാർച്ച് 8 വരെ.
  • വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു
  • കൗമാരക്കാരെ ലഹരി നൽകി മർദ്ദിച്ചു പണം കവർന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ
  • കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
  • ലോഡ്ജിൽ അനാശാസ്യം; ഉടമയും കസ്റ്റമേഴ്സിനെ എത്തിച്ച എട്ട് പേരും അറസ്റ്റിൽ
  • സൈബർ എത്തിക്സ് പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തണം; സമസ്ത സമ്മേളനത്തിൽ പ്രമേയം
  • ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
  • പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്സോ കേസ്
  • ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
  • ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി