കുറ്റ്യാടി: കുറ്റ്യാടി ആയഞ്ചേരിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നിയന്ത്രണം വിട്ട കെഎസ്ഇബിയുടെ കരാർ ജീപ്പ് നിരവധി ഓട്ടോകളിൽ ഇടിച്ച് അപകടം.
തീകുനി റോഡിലൂടെ എത്തിയ ജീപ്പ് ആയഞ്ചേരി ആസ്പയറിന് സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.റോഡരികിൽ ലൈനിൽ നിരത്തിയിട്ടിരുന്ന ഓട്ടോകളിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.അപകടത്തിൽ രണ്ട് ഓട്ടോകൾക്ക് കാര്യമായ തകരാർ സംഭവിച്ചു.മൂന്ന് ഓട്ടോകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോ സമീപത്തെ ലോട്ടറി കടയിൽ ഇടിച്ചാണ് നിന്നത്.ഇതോടെ കടയ്ക്കും നാശനഷ്ടമുണ്ടായി.
ഓട്ടോകളിൽ ഉണ്ടായിരുന്ന ഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.