തിരുവനന്തപുരം: കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വിസിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചത് സംഘർച്ചതിൽ കലാശിച്ചു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ഈ വരുന്ന പതിമൂന്നാം തീയതി എസ്എഫ്ഐഐ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താമെന്ന് കമീഷണറുമായി നടത്തിയ ചർച്ചയിൽ വൈസ് ചാൻസലർ സമ്മതിച്ചു. അതേസമയം, രെജിസ്ട്രാറുമായുള്ള എസ്എഫ്ഐ നേതാക്കളുടെ ചർച്ച തുടരുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സർവകലാശാലയുടെ അകത്തേക്ക് പ്രവേശിച്ചത്.