ഇനി ഭൂ ഉടമകൾക്ക് ചന്ദനമരം വില്‍ക്കാം, പുതിയ നിയമം പ്രാബല്യത്തിൽ

Feb. 10, 2026, 10:18 p.m.

തിരുവനന്തപുരം: 2025ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. പുതിയ നിയമം ഫെബ്രുവരി ഒമ്പത് മുതല്‍ പ്രാബല്യത്തിൽവന്നു. നിയമം നടപ്പാക്കാനാവശ്യമായ ചട്ടങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് പ്രധാനമായും നിയമത്തിലുള്ളത്. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത് ചന്ദന കൃഷി നടത്തി കര്‍ഷകര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള അവസരം വന്നതായും ചന്ദന മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപന നടത്താൻ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽനിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരും എന്നതായിരുന്നു അവസ്ഥ. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും സ്വന്തം ആവശ്യത്തിന് വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം ഒരു സമിതി പരിശോധിച്ച് ശിപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നായിരുന്നു മുന്‍വ്യവസ്ഥ.

കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ നിയമം നിലവില്‍ വന്നതോടെ അത്തരം കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാന്‍ സാധിക്കുന്നതാണ്. പല നിസ്സാര കേസുകളും രാജിയാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്ന നിരവധി പരാതികളുണ്ട്. കോടതിയില്‍ എത്തുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ പിഴയൊടുക്കി കേസ് അവസാനിപ്പിക്കുന്ന വ്യവസ്ഥയും നിയമത്തിലുണ്ട്. ഇങ്ങനെ കുറ്റം രാജിയാക്കുമ്പോൾ ജയിൽ ശിക്ഷ ഒഴിവായിക്കിട്ടുന്നതാണ്. എന്നാൽ വലിയ കുറ്റങ്ങൾ ഇങ്ങനെ രാജിയാക്കാൻ പറ്റില്ല.

വന നിയമം 1961ൽ നിലവിൽ വന്നതാണ്. അതിനു ശേഷം നിയമത്തിൽ പറഞ്ഞിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി തസ്തികകൾ റദ്ദാക്കുകയും കേന്ദ്ര നിയമങ്ങൾ പ്രകാരമുള്ള പുതിയ തസ്തികകൾ നിലവിൽ വരികയും ചെയ്തിട്ടുണ്ട്. അതോടൊപ്പം നേരത്തെ നിലവിൽവന്ന പല തസ്തികകളുടെയും ഉദ്യോഗപ്പേര് വിവിധ കാലഘട്ടങ്ങളിൽ സർക്കാർ ഉത്തരവുകൾ പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ നിയമത്തിൽ ചേർക്കുന്നതിന് ഫോറസ്റ്റ് ഓഫിസർ എന്ന പദവിയുടെ നിർവചനത്തിൽ ഭേദഗതി വരുത്തി. എം.എല്‍.എമാരുടെയും മറ്റ് സബ്ജക്ട് കമ്മിറ്റികളുടെയും അഭിപ്രായം മാനിച്ചാണ് കഴിഞ്ഞ 64 കൊല്ലമായി വനം വാച്ചർമാർക്ക് ഉണ്ടായിരുന്ന അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തു കളഞ്ഞത്


MORE LATEST NEWSES
  • നാഗർകോവിലിൽ നിന്നു തിരിച്ചയച്ച ചീഞ്ഞ മത്സ്യം പാലക്കാട് വഴി വീണ്ടും കേരളത്തിൽ; പിടിച്ചത് രണ്ടു ടൺ മത്സ്യം
  • സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഇടിച്ച്തെറിപ്പി ച്ചു വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്
  • ദേശീയ പണിമുടക്ക്; 12 ന് കേരളം പൂർണമായും സ്തംഭിക്കും
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി
  • പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു
  • സഊദിയിലെ സന്ദർശന വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു
  • അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
  • ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
  • കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്
  • നിയന്ത്രണം വിട്ട ജീപ്പ് നിരവധി ഓട്ടോകൾക്ക് ഇടിച്ച്‌ അപകടം; ഡ്രൈവർമാർക്ക് പരിക്ക്
  • ശബരിമല കൊടിമര പുനർനിർമാണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ
  • ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • നസീറുദ്ധീൻ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
  • അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി നിര്യാതനായി
  • കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
  • റോഡരികിലൂടെ നടക്കവേ എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചു; ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ
  • 16കാരി പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവം; പൊലീസിനെതിരെ വിമർശനവുമായി സ്കൂൾ അധ്യാപകർ
  • നിയന്ത്രണം വിട്ട കാർ ബസിന് പിറകിലടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്
  • എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്‌പാകളിൽ നാളെ മുതൽ പരിശോധന; കർശന നടപടി
  • വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • നിയന്ത്രണം വിട്ട ഓട്ടോ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
  • ‘മുസ്‌ലിം സ്ത്രീകളെ പൊതുപ്രവർത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുത്':സമസ്ത
  • മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്.
  • ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ; അക്രമം മദ്യപിച്ചത് ചോദ്യംചെയ്തതിന്
  • നാടെങ്ങും മുന്നണി ജാഥകൾ ;വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും
  • ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
  • ഐഎസ്എൽ ; കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
  • മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മം(21 വീടുകൾക്ക് തീയിട്ടു; സം​ഘ​ർ​ഷാ​വ​സ്ഥ
  • വൺഡേ* *അഡ്മിഷനും* *പഠനോപകരണകിറ്റ്വി തരണവും
  • ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി
  • സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്
  • അത്താണി സന്ദർശിച്ച് ജെ ആർ സി കുട്ടികൾ
  • സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചര്‍ച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
  • ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരണപ്പെട്ടു
  • നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
  • കോൺക്രീറ്റിന് ഉപയോഗിച്ച ഇരുമ്പു തകിട് എടുത്തു മാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു.
  • ഡിജിറ്റൽ അറസ്റ്റ് ; ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി.
  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി.
  • നീറ്റ് യുജി 2026- അപേക്ഷ മാർച്ച് 8 വരെ.
  • വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു
  • കൗമാരക്കാരെ ലഹരി നൽകി മർദ്ദിച്ചു പണം കവർന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ