കൊച്ചി:കര്‍ണാടകത്തിലെ നഴ്‌സിങ് കോളേജുകളില്‍നിന്ന് ബിഎസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ (ഐഎൻസി) അംഗീകാരം ഇല്ലെന്ന കാരണത്താല്‍ രജിസ്‌ട്രേഷന്‍ തടയുന്നത് നിയമവിരുദ്ധമാണെന്ന് ജസ്‌റ്റിസ് എൻ നാഗരേഷ് വ്യക്തമാക്കി.
കര്‍ണാടക സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്നുള്ള ബിരുദങ്ങള്‍ സാധുവാണെന്നും കോടതി പറഞ്ഞു. ആ വിദ്യാര്‍ഥികളെ കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലിൽ രജിസ്റ്റര്‍ ചെയ്യണം. അവരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചു.കേരള ടൂറിസം ഗൈഡ്
കര്‍ണാടക സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് മാനേജ്മെന്റ് ഓഫ് നഴ്‌സിങ് ആന്‍ഡ് അലൈഡ് ഹെല്‍ത്ത് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് നടപടി