നടുവണ്ണൂര്‍: കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ നിന്ന് വീണ യുവാവ് കാറിടിച്ച് മരിച്ചു. ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ് (22)ആണ് മരിച്ചത്.
ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയായ അശ്വിന്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അശ്വിന്‍ സഞ്ചരിച്ച ബൈക്ക് സ്ലിപ്പായി വീഴുകയും ഇതേസമയം എതിര്‍ദിശയില്‍ നിന്ന് കടന്നുവന്ന കാറ് ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അച്ഛൻ:രാജൻ മാസ്റ്റർ