കേന്ദ്ര ബജറ്റിനെയും ഇന്ത്യ–യു.എസ് കരാറിനെയും വിമര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമ്പത്തും ഊര്‍ജവും ആയുധമാക്കുന്ന കാലമെന്നും യു.എസിന്റെ അപ്രമാദിത്വം വെല്ലുവിളി നേരിടുന്നുവെന്നും രാഹുല്‍ പറഞ്ഞു. വെല്ലുവിളികള്‍ തിരിച്ചറിയുമ്പോഴും പരിഹാര നടപടികള്‍ ബജറ്റില്‍ ഇല്ല. യു.എസുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയതില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കിയില്ല. ഊര്‍ജ സുരക്ഷിതത്വത്തില്‍ വീട്ടുവീഴ്ച പാടില്ലായിരുന്നു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് യു.എസ് തീരുമാനിക്കുന്ന അവസ്ഥയെന്നും യു.എസുമായി കരാര്‍ ഒപ്പിട്ടത് സമ്മര്‍ദം മൂലമെന്നും രാഹുല്‍ ആരോപിച്ചു