കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗം പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി,

Feb. 11, 2026, 10:30 p.m.

കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം ഇന്ന് അച്ഛനമ്മമ്മാർ നേരിടുന്ന വലിയ പ്രശ്നമാണ്. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതിയുമായി കേരള പൊലീസ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ കൂടുതൽ വിശദംശങ്ങൾ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.
അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.
മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.


MORE LATEST NEWSES
  • വിദ്യാർഥികൾക്ക് ചെറിയ ശിക്ഷയാകാം; അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
  • ഒരു ദിവസം അധികം താമസിച്ചാൽ പിഴ; കുവൈത്തിൽ സന്ദർശക വിസ നിയമം കർശനം
  • ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
  • കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു
  • സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു
  • വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.
  • കാർ നഷ്ടപ്പെട്ടു
  • ഇന്ത്യ–യു.എസ് കരാര്‍ സമ്പൂര്‍ണ കീഴടങ്ങല്‍; പ്രധാനമന്ത്രിക്ക് നാണമില്ലേ; ആഞ്ഞടിച്ച് രാഹുല്‍
  • ഒറ്റ നമ്പർ ലോട്ടറി: മൂന്നു പേർ അറസ്റ്റിൽ
  • ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതരപ്പരുക്ക്
  • എഞ്ചിനീയറിങ് വിദ്യാർത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
  • വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്; വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി
  • വയോധികനെ വീടിനുള്ളില്‍ പ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്
  • പിഎസ്സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി
  • പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി
  • ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിതയ്ക് ജാമ്യം
  • നടുവണ്ണൂരില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് കാറിടിച്ച് മരിച്ചു
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • സുരക്ഷാ കൈവരി കണ്ണിൽ തട്ടി ബാലന് പരിക്കേറ്റു; ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം
  • ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന് ജാമ്യം
  • ഒരു കോടി രൂപയോളം വിലയുള്ള എംഡിഎംഎ യുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ
  • നാലു വയസുകാരിയെ കാണാതായ സംഭവം; പ്രതി പിടിയിൽ
  • കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു
  • കാനഡയിലെ സ്കൂളിൽ വെടിവെപ്പ്; പ്രതി ഉൾപ്പെടെ 10 മരണം
  • 15 വർഷങ്ങൾക്കുശേഷം പ്ലസ് വൺ പാഠപുസ്തകം പരിഷ്‌കരിച്ചു
  • ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം, ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി
  • മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു.
  • രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
  • പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്
  • കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
  • സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കർണാടകത്തിലെ ബിഎസ്‌സി നഴ്‌സിങ്‌ ; കേരളത്തില്‍ രജിസ്‌ട്രേഷന്‍
 നിഷേധിക്കാനാകില്ല : ഹൈക്കോടതി
  • ഇനി ഭൂ ഉടമകൾക്ക് ചന്ദനമരം വില്‍ക്കാം, പുതിയ നിയമം പ്രാബല്യത്തിൽ
  • നാഗർകോവിലിൽ നിന്നു തിരിച്ചയച്ച ചീഞ്ഞ മത്സ്യം പാലക്കാട് വഴി വീണ്ടും കേരളത്തിൽ; പിടിച്ചത് രണ്ടു ടൺ മത്സ്യം
  • സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഇടിച്ച്തെറിപ്പി ച്ചു വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്
  • ദേശീയ പണിമുടക്ക്; 12 ന് കേരളം പൂർണമായും സ്തംഭിക്കും
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി
  • പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു
  • സഊദിയിലെ സന്ദർശന വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു
  • അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
  • ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
  • കലോത്സവ ഫണ്ട് അനുവദിച്ചില്ല, കേരള സർവകലാശാലയിൽ എസ്എഫ്ഐ മാർച്ച്
  • നിയന്ത്രണം വിട്ട ജീപ്പ് നിരവധി ഓട്ടോകൾക്ക് ഇടിച്ച്‌ അപകടം; ഡ്രൈവർമാർക്ക് പരിക്ക്
  • ശബരിമല കൊടിമര പുനർനിർമാണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ
  • ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണം; നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • നസീറുദ്ധീൻ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
  • അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി നിര്യാതനായി
  • കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്