മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണം യുവതി വിഴുങ്ങിയതിനാൽ ആഭരണം വീണ്ടെടുക്കാൻ പൊലീസ് കാത്തിരിക്കുകയാണ്.
നിലമ്പൂരിലെ ഒരു ക്ലിനിക്കിൽ വെച്ചാണ് യുവതി മാല മോഷ്‌ടിച്ചത്. ഡോക്ടറെ കാണാനെത്തിയ കൊച്ചുകുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചത്. മാതാപിതാക്കളോട് ചിരിച്ചുകളിച്ചും, കുഞ്ഞിനെ താലോലിച്ചും പതിയെയാണ് സമീന കുഞ്ഞിന്റെ മാല മോഷ്ടിച്ചത്. മാല കാണാതായി എന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
കേന്ദ്രാനുമതിക്ക് മുൻപേ പുസ്തകം അന്താരാഷ്ട്ര വിപണിയിൽ;ഗൂഡാലോചന സംശയിച്ച് ഡല്‍ഹി പൊലീസ്
പിന്നാലെ സിസിടിവിയും മറ്റും പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണം സമീനയിലേക്കെത്തുകയായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ മാല വിഴുങ്ങിയെന്ന് സമീന വെളിപ്പെടുത്തിയത്. പിന്നാലെ നടത്തിയ എക്സ് റേ പരിശോധനയിൽ വയറ്റിനുള്ളിൽ മാല കണ്ടെത്തി. മാല വീണ്ടെടുക്കുന്നതിനായി പൊലീസ് കാത്തിരിപ്പ് തുടരുകയാണ്