അബൂദബി: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയിൽ നിര്യാതനായി. അബൂദബിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം നന്നമുക്ക് കുറ്റിപ്പുറത്ത് വളപ്പിൽ ഹസൻ ആണ് (58) ഇന്നലെ മരിച്ചത്.
മൃതദേഹം ബനിയാസ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: സാജിത.