കുറ്റ്യാടി: കുറ്റ്യാടിയിൽ വൻ ലഹരി വേട്ട, 267 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ശിഹാബുദ്ദീൻ (48) കോഴിക്കോട് റൂറൽ എസ് പി യുടെ കീഴിലുള്ള സംഘത്തിൻ്റെ പിടിയിൽ.
ബംഗളൂരുവിൽ നിന്നും ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ ലഹരി വിതരണം നടത്തിയിരുന്നതായാണ് പ്രാഥമിക വിവരം.