നീലേശ്വരം: മാങ്ങാപ്പൊയിൽ ബൈക്കിൽ നിന്ന് തെന്നി വീണ് ലോറി കടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു.
മലപ്പുറം പട്ടിക്കാട് പള്ളിപ്പറമ്പിൽ താമസിക്കുന്ന തൊട്ടിക്കുളയൻ ബാപ്പുക്കാന്റെ മകൻ മുഹമ്മദ് സഹീദ്(20) ആണ് മരണപ്പെട്ടത്.